മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.

മരം മുറിക്കലും മതിൽ ചാടലും. കൊട്ടിയൂരിൽ വിവാദങ്ങളുടെ പരമ്പര.
Sep 23, 2026 06:57 AM | By PointViews Editor

കൊട്ടിയൂർ: അപകടകരമായി നിന്ന മരം മുറിച്ചുമാറ്റിയതിനെ ചൊല്ലി വിവാദങ്ങളുടെ അരങ്ങായി മാറുകയാണ് കൊട്ടിയൂർ ക്ഷേത്രവും ദേവസ്വവും. ഇതിനിടയിലാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ ഒരു മുരളി ഒരാവശ്യവുമില്ലാതെ കൊട്ടിയൂരിലെത്തി ബാവലിപ്പുഴ മുറിച്ചുകടന്ന് മതിൽ ചാടി അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തി അദ്ദേഹത്തിൻ്റെ ഭക്തിയുടെ പരമോന്നതി കാമറയിൽ പകർത്തി കേസിൽ കുടുങ്ങിയതും. വൈശാഖോത്സവം നടക്കുന്ന 27 ദിവസമല്ലാതെ മനുഷ്യർ പ്രവേശിക്കരുതെന്ന് നിഷ്ഠയുള്ള ക്ഷേത്രമാണെന്ന് പതിറ്റാണ്ടുകളായി ലോകമാക്കെ പ്രചാരണം നടത്തിയിട്ടുള്ള വിവരം മുരളി മാത്രമറിഞ്ഞില്ലത്രെ! എല്ലാ കൊല്ലവും എല്ലാ മാധ്യമങ്ങളിലും പറയുന്ന കാര്യത്തിൽ മുരളിക്ക് അറിവില്ലാത്തത് മുരളിയുടെ മാത്രം കുഴപ്പമാണെന്നാണ് മറ്റ് വിശ്വാസികൾ പറയുന്നത്. എന്തായാലും മുരളിക്കെതിരെ കൊട്ടിയൂർ ദേവസ്വം ചെയർമാൻ കേളകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്‌റ്റേഷനിൽ ഹാജരാകാൻ മുരളിയോട് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മുരളിക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടെന്നും പറയപ്പെടുന്നു. മുരളി നടത്തിയ ആചാര ലംഘനത്തിന് പരിഹാരക്രിയ ചെയ്യേണ്ടതായി വരുമെന്നും കേസ് എടുക്കുന്നതിന് സാധ്യതയുള്ളതായും പറയപ്പെടുന്നു. ഇതിനെല്ലാം ഒപ്പമാണ് മരംമുറി വിവാദവും പുതിയ തലത്തിൽ എത്തിയ്ക്കുള്ളത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിലെ മരങ്ങൾ മുറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ട് കൊട്ടിയൂർ ദേവസ്വം ചെയർമാൻ കുറിച്യ സമുദായത്തിന് മാനഹാനിയുണ്ടാക്കുന്ന വിധം പ്രസ്‌താവന നടത്തി എന്നാരോപിച്ച് കണ്ണൂർ ജില്ല കുറിച്യ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ 24ന് വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് കൊട്ടിയൂർ ദേവസ്വം ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്ഷേത്രത്തിന് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ ജില്ലാ കലക്‌ടറുടെ അനുമതി ഉണ്ടായിരുന്നതായി പ്രസ്‌താവനയിൽ പറയുന്നുണ്ടെങ്കിലും മരം മുറിക്കൽ വിവാദമായ സാഹചര്യത്തിൽ ഉത്തരവാദിത്വം കുറിച്യ സമുദായത്തിൻ്റെ തലയിൽ കെട്ടി വയ്ക്കുന്ന തരത്തിൽ ചെയർമാൻ പ്രസ്താവന നടത്തി എന്നാണ് കുറിച്യ മുന്നേറ്റ സമതിയുടെ ആരോപണം. ചെയർമാനെതിരെ കോടതിയെ സമീപിക്കുമെന്നും കലക്ടറുടെ അനുമതിക്ക് വിരുദ്ധമായിട്ടുള്ള പ്രവൃത്തികൾ ക്ഷേത്രപരിസരത്ത് നടന്നിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും സമിതി ഭാരവാഹികൾ പറയപ്പെടുന്നു. അന്ന് തന്നെ മറ്റൊരു പ്രതിഷേധവും കൊട്ടിയൂരിൽ നടത്തുന്നുണ്ട്.

ആയില്യാർ കാവിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട് ആചാരം ലംഘനം നടത്തി എന്നാരോപിച്ച് കൊട്ടിയൂർ മഹാക്ഷേത്ര കുടിപതി സംഘത്തിന്റെ നേത്യത്വത്തിലാണ് പ്രതിഷേധം. വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ക്ഷേത്രസന്നിധിയിൽ നാമജപ കൂട്ടായ്‌മ സംഘടിപ്പിക്കുമെന്നാണ്ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.


എന്നാൽ ദേവസ്വം പറയുന്നത് മറ്റൊന്നാണ്. മരം മുറിച്ചത്

ഓഗസ്‌റ്റ് ആറിനാണ്. ആയില്യാർ കാവിലെ മരം മുറിച്ചു മാറ്റിയത്. വർഷത്തിൽ 2 ദിവസങ്ങളിൽ മാത്രമാണ് പൂജകൾക്കും ചടങ്ങുകൾക്കുമായി ആയില്യാർ കാവിൽ പ്രവേശനമുള്ളത്. ഒന്ന് പ്രക്കുഴം നാളിലും മറ്റൊന്ന് നീരെഴുന്നള്ളത് നാളിലും. മറ്റ് ദിവസങ്ങളിൽ അവിടെ പ്രവേശിക്കരുതെന്നാണ് ആചാരം. പ്രവേശിക്കുന്ന ദിവസങ്ങളിൽ അവിടെ ചടങ്ങുകളിൽ കാർമികത്വം ജന്മശാന്തിക്കാണ്. അതിനാൽ തന്നെ മരം മുറിക്കുന്നത് സംബന്ധിച്ച് ജന്മശാന്തിയുടെ അനുമതി വാങ്ങുകയോ അറിയിക്കുകയോ വേണമെന്നാണ് അവർ അവകാശപ്പെടുന്നത്. അത് ചെയ്‌തില്ല എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്. ഈ വർഷം രണ്ട് തവണ ഈ മരത്തിൻ്റെ ഭാഗങ്ങൾ പൊട്ടി വീണിരുന്നതായും അപകട സാധ്യത മുന്നിൽ കണ്ട് കലക്ടറുടെ അനുമതിയോടെയാണ് മരം വെട്ടിയതെന്നുമാണ് കൊട്ടിയൂർ ദേവസ്വം നൽകുന്ന വിശദീകരണം. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ദിവസം രാത്രി 11 മണിക്ക് മരത്തിന്റെ ഒരു ഭാഗം അടർന്നു വീണിരുന്നു ആ സമയത്ത് ഭക്‌തജനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഉണ്ടായില്ല. ഈ വർഷം തന്നെ വൈശാഖ ഉത്സവ കാലത്ത്, ജൂൺ 15 ന് മരത്തിൻ്റെ മറ്റൊരു ഭാഗം കൂടി പൊട്ടി വീണിരുന്നു. വൈശാഖോത്സവം ഗംഭീരമായി നടക്കുന്നതിനിടയിലാണ് രണ്ടാമത്തെ തവണ മരം പൊട്ടിവീണത്. ഭക്‌ത ജനങ്ങൾ ഉണ്ടായിരുന്ന സമയത്താണ് സംഭവം. എന്നാൽ ആർക്കും പരുക്കേറ്റില്ലവീണ്ടും അപകട സാധ്യത നിലനിന്നിരുന്നതിനാലാണ് മരം മുറിച്ചു മാറ്റിയതെന്നാണ് ദേവസ്വം നൽകുന്ന വിശദീകരണം. മുറിച്ചിട്ട് ഒന്നര മാസം കഴിഞ്ഞാണ് ആരോപണവും സമരങ്ങളും ഉണ്ടാകുന്നത്.'


'

Tree felling and wall jumping. A series of controversies in Kottiyur.

Related Stories
കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

Oct 12, 2026 11:10 AM

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി കോൺഗ്രസ്

കസ്തൂരി രംഗനെ വച്ച് മലയോര ജനതയെ പേടിപ്പിച്ച് മുതലെടുക്കാൻ സിപിഎം.ചുറ്റുപട് മനസ്സിലാക്കാതെ ഭരണത്തിലുറങ്ങി...

Read More >>
കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

Oct 10, 2026 06:53 AM

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി ഉണ്ടാക്കണോ?

കുരങ്ങിനെ നേരിടാൻ ജൈവ ലായിനി...

Read More >>
ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന്  ആധാരം എഴുത്ത് അസോസിയേഷൻ  പേരാവൂർ യൂണിറ്റ് സമ്മേളനം.

Oct 9, 2026 09:41 PM

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം.

ചുരം രഹിത വയനാട് പാത ഉടൻ നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ്...

Read More >>
റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

Oct 9, 2026 06:57 PM

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോർഡ്.

റെഡ് ലിസ്റ്റ് പുറത്തിറക്കി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി...

Read More >>
സ്പീക്ക് അപ്പ്.  സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് -  സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

Oct 9, 2026 04:22 PM

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന രൂപീകരിച്ചു

സ്പീക്ക് അപ്പ്. സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ് - സ്‌പീക്ക്‌ അപ്പ്‌ ഗാർഹിക പീഡനത്തിനെതിരെ കേരള പൊലീസിന്റെ പ്രത്യേക ദൗത്യസേന...

Read More >>
ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

Oct 9, 2026 03:40 PM

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ ആവശ്യമുണ്ട്

ഐഡിയ ഉണ്ടോ?ഉണ്ടെങ്കിൽ സർക്കാരിന് നിങ്ങളെ...

Read More >>
Top Stories